Voter list : തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് : അവിണിശ്ശേരിയിൽ BJP നേതാവിൻ്റെ വീട്ടിൽ 17 വോട്ടുകൾ ചേർത്തു, തെളിവുകൾ നിരത്തി CPM

ഈ വോട്ടുകൾ ചേർത്തത് വീട്ടുനമ്പർ ഇല്ലാതെയാണെന്നും, ഇവർ വോട്ട് ചെയ്തത് നാട്ടിക നിയോജകമണ്ഡലത്തിലെ 69-ാം നമ്പർ ബൂത്തിലാണ് എന്നും സി പി എം പറയുന്നു.
Voter list fraud in Thrissur
Published on

തൃശൂർ : വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് സി പി എം. തൃശൂർ നഗരത്തിൽ മാത്രമല്ല, മറ്റിടങ്ങളിലും കള്ളവോട്ട് നടന്നുവെന്നാണ് സി പി എം തൃശൂർ ജില്ലാ സെക്രട്ടറി പറഞ്ഞത്. (Voter list fraud in Thrissur)

ബി ജെ പി ഭരണമുള്ള അവിണിശ്ശേരി പഞ്ചായത്തിൽ ബി ജെ പി നേതാവിൻ്റെ വീട്ടിൽ 17 വോട്ട് ചേർത്തുവെന്ന് കെ വി അബ്ദുൾ ഖാദർ ആരോപിച്ചു.

ഈ വോട്ടുകൾ ചേർത്തത് വീട്ടുനമ്പർ ഇല്ലാതെയാണെന്നും, ഇവർ വോട്ട് ചെയ്തത് നാട്ടിക നിയോജകമണ്ഡലത്തിലെ 69-ാം നമ്പർ ബൂത്തിലാണ് എന്നും സി പി എം പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com