ഇടുക്കി : വോട്ടർ പട്ടിക ക്രമക്കേടിൽ കൂടുതൽ പരാതികളുമായി കോൺഗ്രസ് രംഗത്തെത്തി. ഇടുക്കി ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ഇരട്ടവോട്ടുണ്ടെന്നാണ് ആരോപണം. (Voter list fraud in Kerala)
തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലും ഉടുമ്പൻചോലയിലുമായി ഒരുപോലെ വോട്ടർ പട്ടികയിൽ പേരുള്ള നിരവധി പേരുണ്ടെന്നാണ് കോൺഗ്രസ് നൽകിയിരിക്കുന്ന പരാതി.
പലരും അവിടുത്തെ വോട്ട് നിലനിർത്തുന്നത് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാലാണ്. 50 പേരുടെ വിവരങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.