കൊല്ലം : തൃശൂരിൽ ബി ജെ പിക്കെതിരായ വോട്ട് ക്രമക്കേട് വിവാദം കൊടുമ്പിരിക്കൊള്ളുകയാണ്. ഇതിനിടെ നടനും കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ടെന്ന വിവരം പുറത്തായി. (Vote fraud against BJP in Thrissur)
സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിൽ ഉണ്ടെന്നാണ് വിവരം. കുടുംബവീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്ത് വോട്ടുള്ളത്. ഇത് ഇരവിപുരം മണ്ഡലത്തിലെ 84ആം നമ്പർ ബൂത്തിലാണ്. ഇവിടെ വോട്ട് ചെയ്തോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
സംഭവത്തിൽ ബി ജെ പിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുകയാണ്. മറ്റു പാർട്ടികൾ ഇത് രാഷ്ട്രീയ ആയുധം ആക്കുന്നുണ്ട്.