വോള്‍ട്ടാസിന്‍റെ ഓണം ആശംസകള്‍ ഓഫറിന് തുടക്കമായി

Voltas
Published on

കൊച്ചി: ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ളതും ഇന്ത്യയിലെ ഒന്നാം നമ്പര്‍ എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡുമായ വോള്‍ട്ടാസ് ലിമിറ്റഡ് 'വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫര്‍' എന്ന പേരിലുള്ള പ്രത്യേക ഉത്സവകാല കാമ്പയിന് തുടക്കം കുറിച്ചു. ആകര്‍ഷകമായ ഡിസ്ക്കൗണ്ടുകള്‍, കോമ്പോ ഡീലുകള്‍, ലളിതമായ വായ്‌പകള്‍, തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ദീര്‍ഘിപ്പിച്ച വാറണ്ടി തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടുള്ള ഈ ഓഫറുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ പത്തു വരെയാകും പ്രാബല്യത്തിലുണ്ടാകുക.

ഓണാഘോഷങ്ങളുടെ ഭാഗമായി എയര്‍ കണ്ടീഷണറുകളുടേയും ഹോം അപ്ലയന്‍സസുകളുടേയും വിഭാഗത്തില്‍ ആകര്‍ഷകമായ ഉത്പന്നങ്ങളുടെ പുതിയ ശ്രേണിയും ഉപഭോക്താക്കള്‍ക്കായി വോള്‍ട്ടാസ് അവതരിപ്പിച്ചിട്ടുണ്ട്. സ്‍മാര്‍ട്ട് ലിവിങ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, നവീനമായ ഡിസൈൻ തുടങ്ങിയവ ലഭ്യമാക്കും വിധം രൂപകല്‌പന ചെയ്‌ത ഈ ഉത്പന്നങ്ങള്‍ ആധുനീക ഇന്ത്യന്‍ ഭവനങ്ങളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ബ്രാന്‍ഡ് പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.

വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫറിന്‍റെ ഭാഗമായി ലളിതമായ ഇഎംഐ ഓപ്ഷനുകളും തെരഞ്ഞെടുത്ത വാട്ടര്‍ ഹീറ്ററുകള്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷനും ലഭ്യമാക്കിയിട്ടുണ്ട്. ഡൗണ്‍ പെയ്മെന്‍റ്, പലിശ, ഡീലര്‍ പേ ഔട്ട് തുടങ്ങിയവ ഇല്ലാതെയുള്ള ത്രിപ്പിള്‍ സീറോ ഓഫര്‍, തെരഞ്ഞെടുത്ത എയര്‍ കണ്ടീഷണറുകള്‍ക്ക് 799 രൂപയും ജിഎസ്‌ടിയും മാത്രമുള്ള സൗജന്യ നിരക്കിലുള്ള ഇന്‍സ്റ്റലേഷന്‍ എന്നിവയും ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത എന്‍ബിഎഫ്‌സികള്‍ വഴി 16, 18 മാസ ദീര്‍ഘകാല ഇഎംഐകള്‍, 1088 രൂപയില്‍ ആരംഭിക്കുന്ന നിശ്ചിത ഇഎംഐ പ്ലാനുകള്‍, തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ 6000 രൂപ വരെ കാഷ് ബാക്ക് എന്നിവയും ഓണം ഓഫറിന്‍റെ ഭാഗമായി ലഭിക്കും.

വോള്‍ട്ടാസിന്‍റെ പുതിയ ഒരു ടണ്‍ 5 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി കൂടുതൽ സൗകര്യങ്ങളും ലാഭവും നൽകുന്നവയാണ്. ഊര്‍ജ്ജ ക്ഷമതയോടു കൂടിയ ഈ എസിക്ക് പ്രതിവര്‍ഷം 518.89 കിലോവാട്ട്-അവർ ഉപഭോഗം മാത്രമാണുള്ളത്. 110 മുതല്‍ 285 വോള്‍ട്ട് വരെയുള്ള വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ മറികടക്കാന്‍ കൂടി സാധിക്കുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

പുതിയ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍ 245 മുതല്‍ 283 ലിറ്റര്‍ വരെയുള്ള വിപുലമായ ശേഖരണ സൗകര്യമുള്ളവയാണ്. ഹാര്‍വെസ്റ്റ് ഫ്രഷ് 11 ഇന്‍ 1 കണ്‍വര്‍ട്ടബിള്‍ റഫ്രിജറേറ്ററുകളിൽ പാര്‍ട്ടി മോഡ്, അധിക വെജി സ്പേയ്‌സ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ഫൗണ്ടന്‍ വാഷ്, അതിവേഗ ഡ്രയിങ്, മണ്‍സൂണ്‍ ഡ്രൈ തുടങ്ങിയവയുമായി ശക്തമായ വൃത്തിയാക്കലാണ് ഷിക്കാര്‍ സീരീസിലുള്ള ടോപ് ലോഡ് വാഷിങ് മിഷ്യനുകള്‍ പ്രദാനം ചെയ്യുന്നത്. കുറഞ്ഞ വാട്ടർ പ്രഷറിലും സീറോ പ്രഷര്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഈ വാഷിങ് മിഷ്യനുകള്‍ സുഗമമായി പ്രവര്‍ത്തിക്കും.

ചൂട് എത്രയെന്നു പ്രദർശിപ്പിക്കുന്ന ഡിസ്‌പ്ലേ, വെള്ളത്തിന്‍റെ ചൂടിനനുസരിച്ച് നിറം മാറുന്ന എല്‍ഇഡി തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ ഡിജിറ്റല്‍ ക്രിസ്റ്റ പ്രോ വാട്ടര്‍ ഹീറ്റർ എത്തുന്നത്. വോള്‍ട്ടാസ് മാര്‍വെല്‍ വാട്ടര്‍ ഹീറ്റര്‍ ദീര്‍ഘകാല പ്രവര്‍ത്തനം ഉറപ്പ് നൽകും

സ്റ്റൈലും കാര്യക്ഷമതയും സംയോജിപ്പിക്കുന്നതാണ് വോള്‍ട്ടാസ് ഫ്ളോ പരമ്പരയിലെ ബിഎല്‍ഡിസി സീലിങ് ഫാനുകള്‍. 35 വാട്ട് ഇക്കോബോള്‍ട്ട് മോട്ടോര്‍, 350 ആര്‍പിഎം വേഗത, തുരുമ്പു പിടിക്കാത്ത കോട്ടിങ്, റിമോട്ട് കണ്‍ട്രോള്‍, നിശബ്‌ദമായ പ്രവര്‍ത്തനം എന്നീ മികവുകള്‍ ഈ ഫാനുകള്‍ക്കുണ്ട്. ബിഇഇ 5 സ്റ്റാര്‍ റേറ്റിങുള്ള ഈ ഫാനുകള്‍ക്ക് 8 കെവിഎ പവര്‍ സർജ് കൈകാര്യം ചെയ്യാനാകും.

വോള്‍ട്ടാസിന്‍റെ ഗുണനിലവാരത്തിനും നൂതനത്വത്തിനും പ്രാധാന്യം നൽകുന്ന വിവേചനബുദ്ധിയുള്ള ഉപഭോക്താക്കളുള്ള മേഖലയാണ് കേരളമെന്ന് വോള്‍ട്ടാസ് നിയുക്ത മാനേജിങ് ഡയറക്‌ടര്‍ മുകുന്ദന്‍ മേനോന്‍ പറഞ്ഞു. മേഖലാ തലത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഴത്തിലുള്ളവയാക്കാനും സുഗമമായ റീട്ടെയില്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്യാനുമായി ഈ മേഖലയിലെ പ്രവർത്തനം വിപുലീകരിക്കും. ടാറ്റാ ബ്രാന്‍ഡിനുള്ള വിശ്വാസ്യതയുടെ പിന്‍ബലവുമായി മുന്നോട്ടു പോകുന്ന വോള്‍ട്ടാസ് ഏറ്റവും മികച്ച സാങ്കേതികവിദ്യയും സേവനവുമാണ് ലഭ്യമാക്കുന്നത്. ഈ ഓണത്തിന് സവിശേഷമായ ഉത്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കുന്നതിലും അതോടൊപ്പം മികച്ച ഉത്സവ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിലും തങ്ങള്‍ക്ക് സന്തോഷമുണ്ട്. ഓണാഘോഷങ്ങള്‍ കൂടുതല്‍ സന്തോഷകരമാക്കാനും കുടുംബങ്ങള്‍ക്ക് തങ്ങളുടെ വീടുകളെ കൂടുതല്‍ സൗകര്യപ്രദമാക്കാനും സഹായിക്കുന്ന രീതിയിലാണ് വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫര്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ എഴുന്നൂറിലേറെ കസ്റ്റമർ ടച്ച് പോയിന്‍റുകളും 84 സര്‍വീസ് ഫ്രാഞ്ചൈസികളും വോള്‍ട്ടാസിനുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com