കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണു സ്ത്രീ മരിച്ച സംഭവത്തിൽ വിമർശിച്ചവരെ പരിഹസിച്ചും വീണ ജോർജിനെ പിന്തുണച്ചും മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. ഒരു അപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വയ്ക്കണമെന്നാണോയെന്ന് അദ്ദേഹം ചോദിച്ചു. (VN Vasavan supports Veena George)
അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്നും, ആരോഗ്യമന്ത്രി വന്നു ഉരുട്ടിയിട്ടതാണോയെന്നും അദ്ദേഹം ആരാഞ്ഞു. റോഡ് അപകടം ഉണ്ടായാൽ ഗതാഗത മന്ത്രിയും, വിമാന അപകടമുണ്ടായാൽ പ്രധാനമന്ത്രിയും രാജി വയ്ക്കണമോയെന്ന് മന്ത്രി പരിഹസിച്ചു.
കർണാടകയിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടമുണ്ടായെന്നും, ആരെങ്കിലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോയെന്നും ചോദിച്ച അദ്ദേഹം, ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.