തിരുവനന്തപുരം : ദേവസ്വം മന്ത്രി വി എൻ വാസവൻ ശബരിമലയിലെ സ്വർണ്ണ പീഠം കാണാതാവുകയും അത് സ്‌പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ ജനങ്ങളെ വിഡ്ഢികൾ ആക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. (VN Vasavan on Sabarimala gold case)
ഇയാളുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് സ്വർണ്ണ പീഠം കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ആദ്യം കാണാതായെന്ന് പറഞ്ഞ ഉണ്ണിക്കൃഷ്ണൻ തന്നെ പരാതി നൽകിയെന്നും, പിന്നീട് അയാളുടെ ബന്ധു വീട്ടിൽ നിന്ന് ഇത് കണ്ടെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉണ്ണിക്കൃഷ്ണൻ്റെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നും, വിഷയത്തിൽ കോടതി എന്ത് നിലപാടാണ് എടുക്കുന്നതെന്ന് നോക്കി ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.