Sabarimala : 'കോടതി ഇടപെടലിൽ വലിയ സന്തോഷം, സർക്കാർ പൂർണ്ണമായും സഹകരിക്കും, ദേവസ്വം ബോർഡിൻ്റെ പൈസ സർക്കാർ എടുക്കുന്നില്ല': മന്ത്രി VN വാസവൻ

ഈ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നാണ് മന്ത്രി വി എൻ വാസവൻ പറഞ്ഞത്.
VN Vasavan on HC decision on Sabarimala gold case
Published on

തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം നടത്തുന്നതിനായി കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണം നടക്കുന്നത് എ ഡി ജി പി എച്ച് വെങ്കടേശിൻ്റെ നേതൃത്വത്തിലാണ്. (VN Vasavan on HC decision on Sabarimala gold case)

അന്വേഷണ സംഘത്തിൽ 5 പേരാണ് ഉള്ളത്. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടു.

ഈ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നാണ് മന്ത്രി വി എൻ വാസവൻ പറഞ്ഞത്. കോടതി ഇടപെടലിൽ വലിയ സന്തോഷം ഉണ്ടെന്നും, സർക്കാർ പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. സർക്കാരിനോ ദേവസ്വം വകുപ്പിനോ ഇതിൽ ഒരു പങ്കും ഇല്ലെന്നും, തീർത്ഥാടന കാലത്ത് സഹായം ലഭ്യമാക്കൽ മാത്രമാണ് ജോലി എന്നും പറഞ്ഞ മന്ത്രി, ദേവസ്വം ബോർഡിന്റെ ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ല എന്നും, സാമ്പത്തികമായി സഹായിച്ചിട്ടേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com