തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണ പീഠ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. (VN Vasavan about Sabarimala gold case )
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിത ഗൂഢ നീക്കം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. കൃത്യമായ വിവരം ഉടൻ വെളിയിൽ വരുമെന്നും, ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.