തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖരനെ തിരഞ്ഞെടുത്തതിൽ വിമർശനമുയരുന്നു. ഇതിൽ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. (VN Vasavan about new police chief)
റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ക്രമസമാധാന ചുമതല, അന്വേഷണ മികവ്, ഭരണമികവ് എന്നിവയിൽ ഏറ്റവും മുന്നിൽ ഉണ്ടായിരുന്നത് അദ്ദേഹം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി ജയരാജന്‍റെ വിമർശനത്തോട് അദ്ദേഹം പ്രതികരിച്ചില്ല.