തിരുവനന്തപുരം : ദേവസ്വം മന്ത്രി വി എൻ വാസവൻ ആഗോള അയ്യപ്പ സംഗമത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി എന്ന് പറഞ്ഞ് രംഗത്തെത്തി. ഫണ്ട് സ്‌പോൺസർഷിപ്പ് വഴിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.(VN Vasavan about Global Ayyappa Sangamam)
7കോടി രൂപയാണ് ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. അയ്യപ്പ സംഗമത്തിൽ എൻ എസ് എസ്, എസ് എൻ ഡി പി എന്നിവ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
5000ത്തിലധികം രജിസ്‌ട്രേഷൻ വന്നതിൽ നിന്നും മുൻഗണന വച്ച് തീരുമാനിച്ചുവെന്നും, 3500 പേർ പരമാവധി പങ്കെടുക്കുമെന്നും പറഞ്ഞ അദ്ദേഹം, പ്രധാന പന്തൽ പൂർത്തിയായി എന്നും വ്യക്തമാക്കി. ചർച്ച മൂന്ന് വേദികളിലാണ് നടക്കുന്നതെന്നും, ആദ്യ സെഷനിൽ മാസ്റ്റർ പ്ലാൻ ഉൾപ്പടെ ചർച്ചയാകുമെന്നും മന്ത്രി അറിയിച്ചു.