തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തോട് കൂടി യു ഡി എഫിനെ അധികാരത്തിൽ തിരികെ കൊണ്ട് വരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിലേക്ക് പോകുമെന്നുള്ള വി ഡി സതീശൻ്റെ പ്രഖ്യാപനത്തെ പ്രകീർത്തിച്ച് വി എം സുധീരൻ. (VM Sudheeran praises VD Satheesan)
അത് ധീരവും കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെയും യു ഡി എഫിൻ്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന താരത്തിലുള്ളതും ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പദം ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി നടേശൻ്റെ വെല്ലുവിളിക്കുള്ള ഈ മറുപടി അഭിനന്ദനാർഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.