

തൃശൂർ: മുൻ കെ പി സി സി പ്രസിഡൻ്റ് വി എം സുധീരൻ ചേലക്കര കോൺഗ്രസിൻ്റെ ഉറച്ച കോട്ടയാണെന്ന് പറഞ്ഞ് രംഗത്തെത്തി.(VM Sudheeran about Chelakkara By-Election)
ഇടക്കാലത്ത് കൈവിട്ട് പോയെങ്കിലും, ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ചവാശിയിലാണ് പ്രവർത്തകരെന്നാണ് അദ്ദേഹം പറഞ്ഞത്.
പിണറായി വിജയൻ സർക്കാർ നടത്തുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പോലും അപമാനകരമായ ഒരു ഭരണമാണെന്ന് പറഞ്ഞ വി എം സുധീരൻ, അത് ജനങ്ങളില്‍ മടുപ്പുളവാക്കിയിട്ടുണ്ടെന്നും വിമർശിച്ചു. ഇത് സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഭരണം ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അതോടൊപ്പം, പാലക്കാടോ, ചേലക്കരയിലോ, വായനാടോ ബി ജെ പിയുടെ സാന്നിധ്യം ഭീഷണിയായി കാണുന്നില്ലെന്നും, ഇവിടങ്ങളിൽ അവർക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നും സുധീരൻ വ്യക്തമാക്കി.