പാലക്കാട് : മുസ്ലിം ലീഗ് നേതാവും മണ്ണാർക്കാട് എം എൽ എയുമായ അഡ്വ. ഷംസുദ്ദീനെ പ്രശംസിച്ച് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ രംഗത്തെത്തി. (VK Sreekandan MP's response)
അദ്ദേഹം ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്നുവെന്നും, ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലം മുതലേ മണ്ഡലത്തിലെ വിദ്യാഭ്യാസ വികസനത്തിനായി അദ്ദേഹം ഓടി നടക്കുന്നത് കണ്ടിട്ടുണ്ടെന്നും എം പി കൂട്ടിച്ചേർത്തു.
ഷംസുദ്ദീൻ അടുത്ത തവണ മന്ത്രിയാകട്ടെയെന്നും, വെറും മന്ത്രിയായാൽ പോരാ, വിദ്യാഭ്യാസ മന്ത്രി ആകണമെന്നും അദ്ദേഹം ആശംസിച്ചു.