പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചുവെന്ന് പറഞ്ഞ് വി കെ ശ്രീകണ്ഠൻ എം പി രംഗത്തെത്തി. പുകമറയുണ്ടാക്കിയത് മാധ്യമങ്ങൾ ആണെന്നും അദ്ദേഹം ആരോപിച്ചു. (VK Sreekandan MP supports Rahul Mamkootathil)
കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചുവെന്നും, വി ഡി സതീശൻ നടപടി എടുത്തത് അദ്ദേഹത്തിന് പരാതി ലഭിച്ചതിനാലാണെന്നും എം പി കൂട്ടിച്ചേർത്തു. രാഹുലിന്‍റേതെന്ന് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിന്‍റെ ശാസ്ത്രീയപരിശോധനാ ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോ എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.
മണ്ഡലത്തിൽ വരുന്നതിനോ , രാഹുലിനെ നേതാക്കൾ സന്ദർശിക്കുന്നതിനോ വിലക്കില്ല എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സി പി എമ്മും ബി ജെ പിയും എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നും ചോദിച്ചു.