VK Sreekandan : 'പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ള പൂശിയിട്ടില്ല': അൽപ്പ വസ്ത്ര പരാമർശത്തിൽ നിർവ്യാജം ക്ഷമ ചോദിച്ച് വി കെ ശ്രീകണ്ഠൻ എം പി

പരാതി പറയുന്നവരെ ആക്ഷേപിക്കുന്നത് കോൺഗ്രസ് ശൈലിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
VK Sreekandan : 'പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ള പൂശിയിട്ടില്ല': അൽപ്പ വസ്ത്ര പരാമർശത്തിൽ നിർവ്യാജം ക്ഷമ ചോദിച്ച് വി കെ ശ്രീകണ്ഠൻ എം പി
Published on

പാലക്കാട് : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചൊഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സ്ത്രീകളെ അപമാനിച്ചുള്ള പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞ് വി കെ ശ്രീകണ്ഠൻ എം പി രംഗത്തെത്തി. അദ്ദേഹം അൽപ്പ വസ്ത്ര പരാമർശത്തിൽ നിർവ്യാജം മാപ്പ് പറഞ്ഞു. (VK Sreekandan MP about his controversial remarks)

വാർത്താസമ്മേളനത്തിലാണ് ക്ഷമ ചോദിക്കൽ. പരാതിക്കാരിയെ താൻ അധിക്ഷേപിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യങ്ങൾ തെറ്റായി വളച്ചൊടിച്ചുവെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശിയിട്ടില്ല എന്നും എം പി വ്യക്തമാക്കി.

പരാതി പറയുന്നവരെ ആക്ഷേപിക്കുന്നത് കോൺഗ്രസ് ശൈലിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പറഞ്ഞത് തെറ്റായി തോന്നിയെങ്കിൽ പിന്വലിക്കുന്നുവെന്നും, അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. വി കെ ശ്രീകണ്ഠൻ എം പിയുടെ പരാമർശത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com