ച​രി​ത്ര നേ​ട്ട​വു​മാ​യി വി​ഴി​ഞ്ഞം ; ഫെ​ബ്രു​വ​രി​യി​ലെ ച​ര​ക്കു​നീ​ക്ക​ത്തി​ൽ ഒ​ന്നാ​മ​ത്

ഫെ​ബ്രു​വ​രി​യി​ൽ 40 ക​പ്പ​ലു​ക​ളി​ൽ​ നി​ന്നാ​യി കൈ​കാ​ര്യം​ചെ​യ്ത​ത് 78833 ക​ണ്ട​യ്ന​റു​ക​ളാ​ണ്.
vizhinjam port achievement
Updated on

തി​രു​വ​ന​ന്ത​പു​രം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫെ​ബ്രു​വ​രി​യി​ൽ 40 ക​പ്പ​ലു​ക​ളി​ൽ​ നി​ന്നാ​യി കൈ​കാ​ര്യം​ ചെ​യ്ത​ത് 78833 ക​ണ്ട​യ്ന​റു​ക​ളാ​ണ്.

ച​ര​ക്കു​നീ​ക്കം ആ​രം​ഭി​ച്ച് എ​ട്ട് മാ​സം​കൊ​ണ്ടാ​ണ് മ​റ്റ് തു​റ​മു​ഖ​ങ്ങ​ളെ പി​ൻത​​​ള്ളി വി​ഴ​ഞ്ഞം ഒ​ന്നാ​മ​തെ​ത്തിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം........

അതിവേഗം ഉയരങ്ങളിലേക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം.

ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണ്. ഫെബ്രുവരി മാസത്തിൽ 40 കപ്പലുകളിൽ നിന്നായി 78833 ടിഇയു ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ തുറമുഖത്തിന്റെ വളർച്ച മികച്ച രീതിയിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളിൽ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടു പോകും.

Related Stories

No stories found.
Times Kerala
timeskerala.com