തിരുവനന്തപുരം : ഒരു ദിവസം കൊണ്ട് രണ്ടു റെക്കോർഡ് സ്വന്തമാക്കി കേരളത്തിൻ്റെ വിഴിഞ്ഞം തുറമുഖം ലോകത്തിന് മുന്നിൽ മാതൃകയാകുന്നു. ഈ ചുരുങ്ങിയ കാലയളവിൽ വന്നെത്തിയ 500 കപ്പലുകൾ ലോക ചരക്ക് ഗതാഗതത്തിൽ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്‍റെ തെളിവാണ് എന്നാണ് മന്ത്രി വി എൻ വാസവൻ പറഞ്ഞത്.(Vizhinjam Port creates new records)
വെറും 10 മാസത്തിനുള്ളിലാണ് ഈ നേട്ടം. എം എസ് സി വെറോണ ഇന്ന് പുലർച്ചെ വിഴിഞ്ഞം തുറമുഖത്ത് 17.1 മീറ്റർ ഡ്രാഫ്റ്റോടെ നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചു.
ഇത് രാജ്യത്ത് ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളതിൽ വച്ചേറ്റവും ആഴം കൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലാണ്.