

തിരുവനന്തപുരം: കേരളമൊന്നാകെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ കമ്മീഷനിങ് മെയ് 2ന്. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിക്കും.(Vizhinjam International Seaport)
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഇത് സംബന്ധിച്ച അറിയിപ്പ് തുറമുഖം അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. തുറമുഖത്തിൻ്റെ ഔദ്യോഗിക സമർപ്പണം പ്രധാനമന്ത്രിയുടെ സൗകര്യത്തിന് വേണ്ടി നീട്ടുകയായിരുന്നു.
ഉദ്ഘാടനച്ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ, വ്യവസായ മന്ത്രി പി രാജീവ്, ഡോ. ശശി തരൂർ എംപി, വ്യവസായി ഗൗതം അദാനി തുടങ്ങിയവരും പങ്കെടുക്കും.