
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലേക്ക് മാറ്റാൻ തീരുമാനമായി(Govindachamy). വിയ്യൂർ സെൻട്രൽ ജയിലിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അതിസുരക്ഷാ ജയിലായ വിയ്യൂരിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. ഈ സെല്ലുകളിൽ പാർപ്പിക്കുന്നവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ ഉള്ള അവസരമുണ്ടായിരിക്കില്ല.
4.2 അടി ഉയരമുള്ള സെല്ലാണ് ഗോവിന്ദച്ചാമിക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ കട്ടിലും ഫാനും മുഴുവൻ സമയവും പ്രവർത്തിക്കുന്ന സി.സി.ടി.വി സൗകര്യവുമുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിന് പുറത്ത് 6 മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവിലുള്ള മതിലുകളാണുള്ളത്.