കൊല്ലം: വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. രാത്രി എട്ട് മണിയോടെ കിരണിന്റെ പോരുവഴി അമ്പലത്തുംഭാഗത്തെ വീട്ടിലായിരുന്നു സംഭവം.(Vismaya case accused Kiran Kumar beaten up, Case filed against 4 people)
റോഡിലൂടെ നടന്നുപോവുകയായിരുന്ന നാല് യുവാക്കൾ വിസ്മയ കേസിനെക്കുറിച്ച് പറഞ്ഞ് കിരണിനെ പ്രകോപിപ്പിച്ചു. വീടിന് മുന്നിലിരുന്ന വീപ്പകളിൽ അടിച്ചുകൊണ്ട് ഇവർ കിരണിനെ വെല്ലുവിളിക്കുകയായിരുന്നു.
ശബ്ദം കേട്ട് പുറത്തിറങ്ങിയ കിരണിനെ സംഘം അടിച്ചു താഴെയിട്ടു. മർദനത്തിന് ശേഷം കിരണിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തതായും പരാതിയിലുണ്ട്.