വിഷൻ 2031: പൊതുവിതരണ വകുപ്പ് സെമിനാർ 10ന്

വിഷൻ 2031: പൊതുവിതരണ വകുപ്പ് സെമിനാർ 10ന്
Published on

കേരള സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ച വിലയിരുത്തുന്നതിനും ഭാവിയിലെ വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുമായി ഒക്ടോബർ മാസത്തിൽ ‘Vision 2031’ എന്ന പേരിൽ സംസ്ഥാന സർക്കാർ സെമിനാറുകൾ സംഘടിപ്പിക്കുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സെമിനാർ 10ന് രാവിലെ 10 മുതൽ 12.30 വരെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലും, തുടർചർച്ചകൾ അന്നേദിവസം ഉച്ചയ്ക്ക് 2.00 മുതൽ 5.00 വരെ കനകക്കുന്ന് ഹാളിലും നടത്തുന്നു. Vision 2031 Document-ൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിയിൽ നടപ്പിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും civilsupplieskerala.gov.in/public_seminars എന്ന ലിങ്കിലൂടെ അറിയിക്കാം.

Related Stories

No stories found.
Times Kerala
timeskerala.com