പത്തനംതിട്ട : പന്തളത്ത് അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗമം സംഘടിപ്പിക്കും. ഇത് നടത്തുന്നത് ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേർന്നാണ്. (Vishwasa sangamam in Sabarimala )
വിശ്വാസ സംഗമം ഈ മാസം 22നാണ്. ഇത് അയ്യപ്പ സംഗമം തട്ടിപ്പാണ് എന്ന് കാട്ടാനാണ്. അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെയും ഇതിൽ എത്തിച്ചേക്കും.
നാളെ കുമ്മനം രാജശേഖരൻ പന്തളം കൊട്ടാരത്തിലെത്തി കൊട്ടാരം പ്രതിനിധികളുടെ പിന്തുണ ഉറപ്പാക്കുമെന്നാണ് വിവരം.