തിരുവനന്തപുരം : കോൺഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പന്റെ മുതൽ കൊള്ളയടിച്ചവർക്കെതിരെയുള്ള പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമലയിൽ എത്തിയത് യഥാർത്ഥ ദ്വാരബാലക ശില്പമല്ല. എന്നിട്ട് 39 ദിവസം പൂജ നടത്തി. ആ വ്യാജനാണ് ശബരിമലയിൽ ഇരിക്കുന്നത്. അപ്പോൾ ഒറിജിനൽ എവിടെപ്പോയി എന്നും വി ഡി സതീശൻ ചോദിച്ചു.
വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിച്ചു. കോടതിയിലൂടെ ഇടപ്പെട്ടത് അയ്യപ്പൻ. ഉണ്ണികൃഷ്ണൻ പോറ്റിയ വീണ്ടും കൊണ്ടുവന്നത് തങ്കവിഗ്രഹം അടിച്ചുമാറ്റാൻ. പിണറായി വിജയൻ തത്വമസിയുടെ അർത്ഥം പറഞ്ഞു തരികയാണ്. പിണറായി കപട ഭക്തനാണ്.കപട ഭക്തിയുമായി അയ്യപ്പ സംഗമത്തിന് പോയ മുഖ്യമന്ത്രിക്ക് അയ്യപ്പൻ കൊടുത്ത പണിയാണിതെന്നും സതീശൻ വിമർശിച്ചു.