തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ സൈബർ തട്ടിപ്പ് സംഘത്തിന്റെ വെർച്വൽ അറസ്റ്റ് ഭീഷണി. മുംബൈ പോലീസ് എന്ന വ്യാജേന വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്.(Virtual arrest fraud against Thiruvanchoor Radhakrishnan)
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാദം. തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കേസെടുത്തിട്ടുണ്ടെന്നും സംഘം പറഞ്ഞു.
തട്ടിപ്പ് ശ്രമമാണെന്ന് ബോധ്യപ്പെട്ടതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉടൻ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. മുൻ ആഭ്യന്തര മന്ത്രിക്കുപോലും ഇത്തരമൊരു ഭീഷണി നേരിടേണ്ടി വന്നത് സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് വലിയ ജാഗ്രതാ നിർദ്ദേശമാണ് നൽകുന്നത്.