കോഴിക്കോട്: വിർച്വൽ അറസ്റ്റെന്ന പേരിൽ കോഴിക്കോട് വയോധികനിൽ നിന്നും 8.80 ലക്ഷം രൂപ തട്ടി. പണം നഷ്ടമായത് കോഴിക്കോട് സ്വദേശിയായ 83കാരനാണ്. (Virtual Arrest fraud)
മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞായിരുന്നു ഇത്.