
കാക്കനാട്: കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിനു സമീപം ഇല്ലത്തുമുകൾ സ്മാർട്ട് അങ്കണവാടിയിൽ മൂന്നുവയസ്സുകാരിയുടെ ദേഹത്ത് അണലി വീണു(viper). ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെയാണ് സംഭവം നടന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് പാമ്പിനെ തട്ടിമാറ്റി കുഞ്ഞിനെ രക്ഷപെടുത്തിയത്. ഉടൻ തന്നെ കുട്ടിയെ തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ച് പാമ്പു കടിയേറ്റിട്ടില്ലെന്ന് ഉറപ്പു വരുത്തി.
അതേസമയം അങ്കണവാടി പ്രവർത്തിക്കുന്നത് തൃക്കാക്കര നഗരസഭാ കെട്ടിടത്തിലാണ്. എന്നാൽ സമീപത്തുള്ള പഴയ സർക്കാർ ക്വാർട്ടേഴ്‌സുകൾ കാടുപിടിച്ച നിലയിലാണുള്ളതെന്നും ഇവിടം പാമ്പുകളുടെ വിഹാര കേന്ദ്രമാണെന്നും നാട്ടുകാർ ആരോപിച്ചു.