ഷാർജ : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ തന്നെ സംസ്കരിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ആണ് തീരുമാനം.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം.ഇന്നായിരുന്നു കോണ്‍സുലേറ്റില്‍ വിപഞ്ചികയുടെ മാതാവ് ശൈലജയും നിതീഷിന്റെ ബന്ധുക്കളുമായി ചര്‍ച്ചകള്‍ നടന്നത്.
കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നതിലാണ് ഈ ചര്‍ച്ചയിലും നിതീഷും ബന്ധുക്കളും ഉറച്ചു നിന്നത്. തുടര്‍ന്ന് വിപഞ്ചികയുടെ കുടുംബം വിഷയത്തില്‍ സമ്മതമറിയിക്കുകയായിരുന്നു.