കൊല്ലം : മലയാളി യുവതിയെയും മകളെയും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം സ്വദേശിനിയായ വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മരണം സംബന്ധിച്ച കേസ് ആണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. (Vipanchika death case)
നിലവിൽ ഇത് ശാസ്താംകോട്ട ഡി വൈ എസ് പിയാണ് അന്വേഷിക്കുന്നത്. ഉടൻ തന്നെ അന്വേഷണ സംഘത്തെ തീരുമാനിക്കുകയും, ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുകയും ചെയ്യും.