Vipanchika : വിപഞ്ചികയുടെ മരണം : നിതീഷിനെ നാട്ടിലെത്തിക്കും, നടപടി ആരംഭിച്ചു, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും

ഇയാളുടെ അച്ഛനും സഹോദരിയും കേസിൽ പ്രതികളാണ്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതി ഇവർ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ്.
Vipanchika death case
Published on

കൊല്ലം : ഷാർജയിൽ മലയാളി യുവതി വിപഞ്ചിക ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതി നിതീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. (Vipanchika death case)

കുണ്ടറ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത് സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ്. ഇയാളുടെ അച്ഛനും സഹോദരിയും കേസിൽ പ്രതികളാണ്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതി ഇവർ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ്.

കേസിൽ അന്വേഷണം നടക്കുന്നത് ശാസ്താംകോട്ട ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ്. റീ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം ഇന്നലെ മൃതദേഹം സംസ്‌ക്കരിച്ചു. കേരളപുരത്തായിരുന്നു ചടങ്ങുകൾ നടന്നത്.

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടുകളും ഉണ്ടായിരുന്നു. ഇത് എംബാമിങിനിടെ ഉണ്ടായതാണ് എന്നാണ് പ്രാഥമിക നിഗമനം. മകൾ വൈഭാവിയുടെ സംസ്ക്കാരം ഷാർജയിൽ വച്ച് കഴിഞ്ഞിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com