തിരുവനന്തപുരം : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശിനിയായ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി. (Vipanchika death case)
ഇത് റീ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും. വൈകുന്നേരം 5.40നാണ് മൃതദേഹം ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസിൽ നാട്ടിലേക്ക് അയച്ചത്.
കുഞ്ഞിൻ്റെ സംസ്ക്കാരം ഷാർജയിൽ വച്ച് കഴിഞ്ഞിരുന്നു. ഇവരുടെ ഭർത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.