കൊല്ലം : ഷാർജയിൽ മരിച്ച മലയാളി യുവതി വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. എംബാമിങ് നടപടികൾ പൂർത്തിയായിട്ടുണ്ട്. (Vipanchika death case)
മകൾ വൈഭവിയുടെ സംസ്ക്കാര ചടങ്ങുകൾ ഷാർജയിൽ വച്ച് തന്നെ കഴിഞ്ഞിരുന്നു. ഇന്ന് വൈകുന്നേരം 5.40ന് ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കും.
യുവതിയുടെ മരണത്തിൽ ഭർത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.