Vipanchika : 'കുഞ്ഞിൻ്റെ സംസ്ക്കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച്ച ചെയ്തത്, മൃതദേഹങ്ങൾ കാണാൻ പോലുമായില്ല': വിപഞ്ചികയുടെ കുടുംബം, കുഞ്ഞിൻ്റെ സംസ്ക്കാരം ഇന്ന്

ഇരുവരുടെയും മൃതദേഹങ്ങൾ ഫ്രീസറിൽ വച്ച് കൊണ്ടിരിക്കാൻ വയ്യെന്നും അവർ കൂട്ടിച്ചേർത്തു.
Vipanchika death case
Published on

കൊല്ലം : മലയാളി യുവതി വിപഞ്ചികയും മകൾ വൈഭവിയും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മകളുടെ മൃതദേഹം യു എ എയിൽ തന്നെ സംസ്ക്കരിക്കുന്നതിൽ പ്രതികരണമറിയിച്ച് യുവതിയുടെ കുടുംബം. (Vipanchika death case)

കുഞ്ഞിൻ്റെ സംസ്ക്കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച്ച ചെയ്തതെന്നും ഇനിയും ഇരുവരുടെയും മൃതദേഹങ്ങൾ ഫ്രീസറിൽ വച്ച് കൊണ്ടിരിക്കാൻ വയ്യെന്നും അവർ കൂട്ടിച്ചേർത്തു.

ഇതുവരെയും മൃതദേഹം കാണാൻ പോലും സാധിച്ചിട്ടില്ലെന്നാണ് കുടുംബം പറഞ്ഞത്. കുഞ്ഞിൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

Related Stories

No stories found.
Times Kerala
timeskerala.com