കൊച്ചി : മലയാളി യുവതി വിപഞ്ചികയും മകളും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് കുടുംബം. മരണം കൊലപാതകമാണെന്നാണ് സംശയമെന്നും, മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനായി ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെട്ടു. (Vipanchika Death case)
ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് യുവതിയുടെ അമ്മയുടെ സഹോദരിയാണ്. വിപഞ്ചികയുടെ അമ്മ വിദേശത്തേക്ക് പോയതിനാലാണ് ഇത്.
മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ അനുവദിക്കരുതെന്നും, ഇടപെടണമെന്നും കുടുംബം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.