

പാലക്കാട്: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്കുനേരേ അതിക്രമം. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കടലുണ്ടി സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട്ടു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസില്‍ വെച്ചാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
യുവതിയുടെ അടുത്തിരുന്നതിന് ശേഷം പ്രതി മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. തുടര്‍ന്ന് പോലീസെത്തി ഇയാളെ ബസില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയായ മുഹമ്മദ് അഷ്‌റഫ് പരപ്പനങ്ങാടി എച്ച്.ഡി.എഫ്.സി. ബാങ്കിലെ ഉദ്യോഗസ്ഥനാണ്.