
വിന്‍ഫാസ്റ്റ് തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്യുവി മോഡലുകളായ വിഎഫ് 7, വിഎഫ് 6 എന്നിവ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും പ്രമുഖ ഷോപ്പിംഗ് മാളുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വര്‍ഷം ആദ്യം ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം ഈ രണ്ട് വാഹനങ്ങളും വിവിധ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത് ഇത് ആദ്യമായാണ്. ഇത് ഇന്ത്യയില്‍ കമ്പനിയുടെ സമഗ്രമായ ഇലക്ട്രിക് വാഹന സംവിധാനം വ്യാപിപ്പിക്കാനുള്ള വിന്‍ഫാസ്റ്റിന്‍റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഭാഗമാണ്.
ജൂണ്‍ 21 മുതല്‍ വിന്‍ഫാസ്റ്റ് തങ്ങളുടെ വാഹനങ്ങള്‍ തിരക്കേറിയ പ്രധാന നഗരങ്ങളിലെ മാളുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. വിഎഫ് 7, വിഎഫ് 6 മോഡലുകള്‍ നേരില്‍ കാണാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഡിസൈന്‍ ശൈലി, നൂതന സാങ്കേതികവിദ്യകള്‍, പ്രീമിയം ഫീച്ചറുകള്‍ എന്നിവ നേരിട്ട് അനുഭവിച്ചറിയാന്‍ സന്ദര്‍ശകര്‍ക്ക് ഇതിലൂടെ സാധിക്കും.
കഴിഞ്ഞ ജൂണ്‍ 21 ന് ചെന്നൈയിലും ഹൈദരാബാദിലും, ഇതിന്‍റെ തുടര്‍ച്ചയായി തിരുവനന്തപുരം, വിജയവാഡ, ബെംഗളൂരു, സൂറത്ത് എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചു. ഈ ആവേശത്തിന്‍റെ അടിസ്ഥാനത്തില്‍, വിന്‍ഫാസ്റ്റ് ജൂലൈ 19, 20 തീയതികളിലെ വാരാന്ത്യങ്ങളില്‍ കൊച്ചിയിലെ ഇടപ്പള്ളി ജംഗ്ഷനിലുള്ള ലുലു മാളില്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നു, നഗരത്തിലെ ഇലക്ട്രിക് വാഹന പ്രേമികള്‍ക്ക് അത്യാധുനിക ഇലക്ട്രിക് എസ്യുവി നിരയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ അവസരം നല്‍കും.
കൊച്ചിയിലെ പുരോഗമനപരവും സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ പ്രേക്ഷകരെ ഉള്‍പ്പെടുത്തുക എന്നതാണ് ഈ പ്രദര്‍ശനത്തിന്‍റെ ലക്ഷ്യം. വിന്‍ഫാസ്റ്റിന്‍റെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്യുവി നിരയുമായി നേരിട്ട് സംവദിക്കാനും, വൃത്തിയുള്ളതും ഭാവിക്ക് അനുയോജ്യമായതുമായ നഗര ഗതാഗത പരിഹാരങ്ങള്‍ക്കായുള്ള കേരളത്തിന്‍റെ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നതിനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത എടുത്തുകാണിക്കാനും ഇത് ലക്ഷ്യമിടുന്നു.
തമിഴ്നാട്ടിലെ ഇലക്ട്രിക് വാഹന നിര്‍മ്മാണ പ്ലാന്‍റിന്‍റെ നിര്‍മ്മാണം, വിപുലമായ ഒരു ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കിന്‍റെ വികസനം, ഉപഭോക്തൃ സേവന ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഗ്ലോബല്‍ അഷ്വര്‍ പോലുള്ള പ്രമുഖ പ്രാദേശിക കമ്പനികളുമായുള്ള പങ്കാളിത്തം എന്നീ തന്ത്രങ്ങളിലൂടെ ഇന്ത്യയുടെ വളരുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ വിന്‍ഫാസ്റ്റ് ലക്ഷ്യമിടുന്നു.
ഈ വിപുലമായ തന്ത്രത്തിന്‍റെ ഭാഗമായി വിന്‍ഫാസ്റ്റിന്‍റെ വാഹന നിര പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഈ പ്രദര്‍ശനത്തിലൂടെ പുതിയ മോഡലുകള്‍ അവതരിപ്പിക്കുക മാത്രമല്ല പൊതുജനങ്ങള്‍ക്ക് ഭാവിയിലെ മൊബിലിറ്റിയെക്കുറിച്ചുള്ള വിന്‍ഫാസ്റ്റിന്‍റെ കാഴ്ചപ്പാടുമായി ബന്ധപ്പെടാനുള്ള അവസരം കൂടിയാണ്.
ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം വിഎഫ് 7, വിഎഫ് 6 മോഡലുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ അടുത്തെത്തിക്കുകയാണ്. രാജ്യത്തെ പ്രധാന ഷോപ്പിംഗ് സെന്‍ററുകളിലാണ് ഈ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്കും ഇലക്ട്രിക് വാഹനപ്രേമികള്‍ക്കും ഇലക്ട്രിക് എസ്യുവികള്‍ നേരിട്ട് കാണാനും ഒരു മികച്ച അവസരം ഇതിലൂടെ ലഭിക്കുന്നു. ഇന്ത്യയില്‍ സുസ്ഥിര മൊബിലിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വിന്‍ഫാസ്റ്റ് സ്വീകരിക്കുന്ന നിലപാടുകള്‍ അറിയിക്കാനുമുള്ള മികച്ച അവസരം ഇത് നല്‍കുന്നുവെന്ന് വിന്‍ഫാസ്റ്റ് ഏഷ്യയുടെ സിഇഒ ആയ ഫാം സന്‍ ചൗ പറഞ്ഞു.
വിന്‍ഫാസ്റ്റ് വാഹനങ്ങളുടെ പ്രദര്‍ശനങ്ങള്‍ താഴെ കാണുന്ന നഗരങ്ങളിലും സ്ഥലങ്ങളിലും നടക്കും:
ചെന്നൈ -എക്സ്പ്രസ് അവന്യൂ മാള്‍ (ചെന്നൈ)
ഹൈദരാബാദ് - സാരഥ് കാപ്പിറ്റല്‍ മാള്‍ (ഹൈദരാബാദ്)
ഡല്‍ഹി -സെലക്ട് സിറ്റി വാക്ക് (സാകേത്), പാസിഫിക് മാള്‍ (ടാഗോര്‍ ഗാര്‍ഡന്‍) (ഡല്‍ഹി)
അഹമ്മദാബാദ് -നെക്സസ് മാള്‍ (അഹമ്മദാബാദ്)
പുണെ -ഫിനിക്സ് മാള്‍, വിമാന്‍ നഗര്‍ (പുണെ)
വിജയവാഡ -പി.വി.പി. സ്ക്വയര്‍ മാള്‍ (വിജയവാഡ)
ഗുരുഗ്രാം - ആംബിയന്‍സ് മാള്‍ (ഗുരുഗ്രാം)
ബെംഗളൂരു - ലുലു മാള്‍
തിരുവനന്തപുരം - ലുലു മാള്‍, തിരുവനന്തപുരം
ലഖ്നൗ - ലുലു മാള്‍
സൂറത്ത് - വിആര്‍ മാള്‍
കൊച്ചി - ലുലു മാള്‍
അസിമെട്രിക് എയ്റോസ്പേസ് എസ്തറ്റിക് ഘടനയില്‍ രൂപകല്‍പ്പന ചെയ്ത വിഎഫ് 7-ഉം, ഡുവാലിറ്റീസ് ഇന്‍ നേച്ചര്‍ എന്ന തത്വശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്ന വിഎഫ് 6ഉം മനോഹരമായ രൂപകല്‍പ്പനയും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കാനുള്ള വിന്‍ഫാസ്റ്റിന്‍റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. രണ്ട് പ്രീമിയം മോഡലുകളിലും ബ്രാന്‍ഡിന്‍റെ തനതായ വി -ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, പനോരമിക് സണ്‍റൂഫ്, വലിയ ടച്ച്സ്ക്രീനോടുകൂടിയ ഡ്രൈവര്‍ കേന്ദ്രീകൃത കോക്ക്പിറ്റ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്) എന്നിവയുണ്ട്. ഇത് ഇലക്ട്രിക് എസ്.യു.വി വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നു.
ഫീച്ചറുകള്‍ നിറഞ്ഞ വിഎഫ് 7, വിഎഫ് 6 പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ ആഗ്രഹിക്കുന്ന പരിസ്ഥിതിബോധമുള്ള പുതിയതലമുറ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയും. ആകര്‍ഷകമായ രൂപകല്‍പ്പനയും ആധുനിക സാങ്കേതികവിദ്യയും സമഗ്രമായ സുരക്ഷാ ഫീച്ചറുകളും എന്നിവയുമായി ഈ രണ്ട് മോഡലുകളും അതിവേഗം വളരുന്ന ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ഒരുങ്ങുകയാണ്.