
കൊച്ചി: സംവിധായകൻ ബി. ഉണ്ണികൃഷ്ണനെ സർക്കാറിന്റെ സിനിമ നയരൂപവത്കരണ സമിതി അംഗമാക്കിയതിനെതിരെ സംവിധായകൻ വിനയന്റെ ഹർജി. തൊഴിൽ നിഷേധത്തിനെതിരെ താൻ നൽകിയ പരാതിയിൽ കോംപറ്റീഷൻ കമ്മിറ്റി ഓഫ് ഇന്ത്യയുടെ നടപടിക്ക് വിധേയനായയാളാണ് ഉണ്ണികൃഷ്ണനെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
കോംപറ്റീഷൻ ആക്ടിന്റെ മൂന്നാം വകുപ്പ് പ്രകാരം 'അമ്മ' സംഘടനയും ഫെഫ്കയും പിഴയടച്ചിട്ടുണ്ട്. ഫെഫ്ക പ്രസിഡന്റ് സിബി മലയിലിന് 66,356 രൂപയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് 32,026 രൂപയും പിഴ വിധിച്ചിട്ടുണ്ട്.