vilangad landslide

വിലങ്ങാട് ഉരുൾപൊട്ടൽ ; വീട് നഷ്ടപ്പെട്ടയാൾക്ക് കെട്ടിട നികുതി അടയ്ക്കാൻ നോട്ടീസ്

പന്തലാടി സോണിയ്ക്കാണ് വാണിമേൽ പഞ്ചായത്തിന്റെ നോട്ടീസ് ലഭിച്ചത്.
Published on

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടയാൾക്ക് കെട്ടിട നികുതി അടയ്ക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്. പന്തലാടി സോണിയ്ക്കാണ് വാണിമേൽ പഞ്ചായത്തിന്റെ നോട്ടീസ് ലഭിച്ചത്.

വീട് നഷ്ടമായതിനെ തുടർന്ന് പഞ്ചായത്ത് അനുവദിച്ച വാടകവീട്ടിലാണ് സോണിയ താമസിക്കുന്നത്. ദുരിതത്തിൽ വീടും പറമ്പും നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഉള്ളയാണ് സോണി.

ദുരന്തബാധിതരോട് നികുതി ഒഴിവാക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകാൻ അറിയിച്ചിരുന്നു. ഇത്തരത്തിൽ കത്ത് നൽകിയവർക്ക് നോട്ടീസ് അയച്ചിട്ടില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

Times Kerala
timeskerala.com