കോഴിക്കോട് : ആറര വർഷങ്ങൾക്ക് മുൻപ് സുഹൃത്തുക്കൾ ചേർന്ന് കുഴിച്ചുമൂടിയ വിജിൽ എന്ന യുവാവിൻ്റെ മൃതദേഹം സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്താനായില്ല. മഴ പെയ്ത് ചതുപ്പിലെ വെള്ളം ഉയർന്നു. (Vijil murder case updates)
ഇതോടെ തിരച്ചിൽ നിർത്തിവച്ചു. വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന തുടർന്നിരുന്നു. പിന്നാലെ 2 മീറ്റർ പൊക്കത്തിൽ ജലനിരപ്പ് ഉയരുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.