കോഴിക്കോട് : സരോവരത്ത് വീണ്ടും തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്, സുഹൃത്തുക്കൾ കുഴിച്ചു മൂടിയ വിജിൽ എന്ന യുവാവിനായി.. ചതുപ്പ് നിലത്തിൽ എവിടെയാണ് മൃതദേഹം ഉള്ളതെന്ന് കണ്ടെത്തുക ശ്രമകരമായ ദൗത്യമാണ്. പ്രത്യേകിച്ചും 7 വർഷത്തോളം കാലതാമസം വന്ന സാഹചര്യത്തിൽ.(Vijil murder case)
പ്രതി നിഖിലുമായി പോലീസ് സ്ഥലത്തെത്തിയാണ് പരിശോധന പുനരാരംഭിച്ചത്. ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയുമാണ് പരിശോധന. ഇന്നലെ നടത്തിയ തിരച്ചിലിൽ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.
കാലാവസ്ഥ പ്രതികൂലമാകുന്നത് വെല്ലുവിളിയാണ്. കൊല്ലപ്പെട്ട വിജിലിൻ്റെ ബൈക്ക് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ കാണാതായത് 2019 മാർച്ചിലാണ്. സുഹൃത്തുക്കൾ ചേർന്ന് ചതുപ്പിൽ കുഴിച്ചുമൂടുകയായിരുന്നു.