കോഴിക്കോട് : വിജിൽ കൊലക്കേസിൽ സരോവരത്തെ ചതുപ്പിലെ വെള്ളം വറ്റിച്ച് പരിശോധന. യുവാവിൻ്റെ മൃതദേഹം സുഹൃത്തുക്കൾ ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നു.(Vijil murder case updates )
ഒന്നാം പ്രതി നിഖിൽ കാട്ടിയ ഇടത്താണ് പരിശോധന. സംഭവം നടന്നിട്ടു ആറര വർഷം കഴിഞ്ഞിരുന്നു. ഇതിനാൽ തന്നെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുക ഏറെ ശ്രമകരമാണ്. സ്ഥലത്ത് ഫോറൻസിക് ടീമും എത്തിയിട്ടുണ്ട്.