തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങൾക്ക് പിന്നാലെ ഇന്ന് വിജയദശമി. ഇന്ന് ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. (Vijayadashami 2025 )
കേരളത്തിലെ വിവിധ ആരാധനാലയങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങ് നടക്കും. കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിൽ ചടങ്ങ് ആരംഭിച്ചു.
കർണാടകയിലെ കൊല്ലൂർ ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്താൻ ആകെ തിക്കും തിരക്കുമാണ്.