
തിരുവനന്തപുരം: അന്ധമായ മുസ്ലീം വിരുദ്ധതയുടേയും വെറുപ്പിന്റെയും ബഹിർസ്ഫുരണമാണ് വിജയ രാഘവനിലൂടെ പുറത്തുവന്നതായി രമേശ് ചെന്നിത്തല. വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയ വിജയ രാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് നീക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വിജയ രാഘവനെതിരെ ക്രിമിനൽ കേസ് എടുക്കണം. സംഘപരിവാർ അണികളെ സന്തോഷിപ്പിക്കുന്നതിനുള്ള മത്സരമാണ് സിപിഎം നേതാക്കൾ നടത്തുന്നത്. സിപിഎം ആർഎസ്എസിന്റെ നാവായി മാറിയിരിക്കുന്നു. ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ വർഗീയ വിഷം തുപ്പുകയാണ് വിജയരാഘവൻ ചെയ്തത്.