

വിജ്ഞാന കേരളം ക്യാമ്പയിനിന്റെ ഭാഗമായി നെന്മാറ ഗ്രാമപഞ്ചായത്തില്‍ മെഗാ തൊഴില്‍മേള നടത്തുന്നു. ഒക്ടോബര്‍ 27ന് രാവിലെ പത്തിന് ഗ്രാമപഞ്ചായത്ത് പി.എസ്.സി ഹാളിലാണ് മേള. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്‍ മേള ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സി.പ്രകാശന്‍ അധ്യക്ഷനാകും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഓഫീസ് അസിസ്റ്റന്റ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഡെലിവറി ബോയ്, സ്റ്റോര്‍ കീപ്പര്‍, അക്കൗണ്ട് സ്റ്റാഫ്, ലാബ് ടെക്‌നീഷ്യന്‍(ഒ.എം.എല്‍.ടി), ഫാര്‍മസി അസിസ്റ്റന്റ്(ഹോസ്പിറ്റല്‍), ഡ്രൈവര്‍ തസ്തികകളിലേക്കാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.