
തിരുവനന്തപുരം : എ ഡി ജി പി എം ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് വിജിലൻസ് റിപ്പോർട്ട് പുറത്ത്. പി വി അൻവർ അഞ്ച് കേസുകളാണ് അജിത് കുമാറിനെതിരെ നൽകിയിരുന്നത്. (Vigilance report about ADGP MR Ajith Kumar)
തേക്ക് മുറിച്ചു കടത്തി, ഷാജന്‍ സ്‌കറിയയില്‍നിന്നും രണ്ടു കോടി രൂപ വാങ്ങി, സ്വര്‍ണക്കടത്തു കേസില്‍ ഇടപെട്ട് സാമ്പത്തിക ലാഭം ഉണ്ടാക്കി, കവടിയാറില്‍ കോടികണക്കിന് രൂപ മുടക്കി അനിധികൃതമായി വീടുണ്ടാക്കുന്നു, ധനസമ്പാദനത്തില്‍ ക്രമക്കേട് എന്നിവയാണ് ഇത്.
ഇതെല്ലാം വ്യാജമാണെന്നും, ഒന്നിനും തെളിവില്ലെന്നും ആണ് റിപ്പോർട്ടിൽ പറയുന്നത്.