സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

കഴിഞ്ഞ മാസം വാളയാര്‍ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള പരിശോധന വിജിലന്‍സ് നടത്തിയിരുന്നു
mvd kerala
Updated on

കൊച്ചി: കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. എംവിഐ, എഎംവിഐ, ഓഫീസ് അസിസ്റ്റന്റുമാർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. വാളയാർ ചെക്ക് പോസ്റ്റിൽ കൈക്കൂലി പിടികൂടിയതിന്റെ തുടർച്ചയായിട്ടാണ് ഇന്നത്തെ പരിശോധന.

കഴിഞ്ഞ മാസം വാളയാര്‍ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള പരിശോധന വിജിലന്‍സ് നടത്തിയിരുന്നു. പരിശോധനയില്‍ ഒന്നര ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണം പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനകളാണ് നിലവില്‍ നടക്കുന്നതെന്നാണ് പ്രാഥമിക വിവരം.

Related Stories

No stories found.
Times Kerala
timeskerala.com