
മലപ്പുറം: സംസ്ഥാനത്തെ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പരിശോധനക്കിടെ ജനൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ 49,500 രൂപ വിജിലൻസ് കണ്ടെടുത്തു. ഒരു ഏജൻ്റിൽ നിന്ന് 5000 രൂപയും വിജിലൻസ് റെയ്‌ഡിൽ നിന്ന് കണ്ടെടുത്തു.
ഓഫീസ് സമയം അവസാനിക്കുന്നതിന് തൊട്ടു മുൻപാണ് നിലമ്പൂർ ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് വിജിലൻസ് എത്തി.കെട്ടിടത്തിന് താഴെ നിന്നിരുന്ന വിജിലൻസ് സി.ഐ ജ്യോതീന്ദ്രകുമാറിനും അഗ്രികൾച്ചറൽ ഓഫീസർ നിതിനും മുൻപിലാണ് ഒന്നാം നിലയിൽ നിന്ന് പണക്കെട്ട് പറന്നുവന്നു വീണത്.
49,500 രൂപയുടെ കെട്ടാണ് ജനൽ വഴി താഴത്തേക്കിട്ടത്. ഇതാരാണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല.തിരൂര്‍ ജോയന്റ് ആര്‍ടിഒ ഓഫീസില്‍ മലപ്പുറം വിജിലന്‍സ് സി.ഐ കെ.റഫീഖിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ഒപ്പിട്ടിട്ടില്ല തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.ചെറുതും വലുതുമായ ആവശ്യങ്ങള്‍ക്ക് ഓരോരുത്തരില്‍ നിന്നും ഇടനിലക്കാര്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്.