
വയനാട് : എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന് പിന്നാലെ വിജിലൻസ് ഐ സി ബാലകൃഷ്ണൻ എം എൽ എയ്‌ക്കെതിരെ കേസെടുത്തു. കോൺഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. (Vigilance files case against IC Balakrishnan )
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചായിരുന്നു അന്വേഷണം. എഫ് ഐ ആർ ഇട്ടത് നിയമനക്കോഴ സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിജിലൻസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി.
കേസെടുത്തത് വിജിലൻസ് ഡയറക്ടറുടെ അനുമതിയെത്തുടർന്നാണ്. നാലു നേതാക്കളുടെ പേരാണ് എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പിൽ ഉള്ളത് ഇക്കൂട്ടത്തിൽ ഒരാൾ മരിച്ചിരുന്നു.