എറണാകുളം : എറണാകുളം പെരുമ്പാവൂരില്‍ കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് സംഘം പിടികൂടി. കുറുപ്പംപടി വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ജിബി എം. മാത്യുവാണ് പിടിയിലായത്.
പോക്കുവരവ് ചെയ്ത വസ്തു കരമടക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുനിലയിൽ ഇയാൾ വിജിലന്‍സിന്റെ ഇടപെടല്‍. വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ടി.എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.