
കണ്ണൂര്‍: കണ്ണൂരില്‍ കൈക്കൂലി വാങ്ങിയ പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലൻസിന്റെ പിടിയിലായി. സീനിയര്‍ സൂപ്രണ്ട് മഹേഷ് ആണ് പിടിയിലായത്. വാഹന രജിസ്ട്രേഷന്‍, റീ രജിസ്ട്രേഷന്‍ എന്നീ അപേക്ഷകരില്‍ നിന്ന് ഏജന്റ് വഴിയാണ് മഹേഷ് കൈക്കൂലി വാങ്ങിയതെന്നാണ് റിപ്പോർട്ട്. ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ആര്‍ടി ഓഫീസിലും വിജിലൻസ് സംഘം രാത്രിയില്‍ പരിശോധന നടത്തി. കുറച്ച് ദിവസങ്ങളായി മഹേഷിനെ വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. വാഹന രജിസ്ട്രേഷന്‍, റീ രജിസ്ട്രേഷന്‍, ഹൈപ്പോത്തിക്കേഷന്‍ ക്യാന്‍സലേഷന്‍, പെര്‍മിറ്റ് എന്നീ ആവശ്യങ്ങള്‍ക്കായി വരുന്ന അപേക്ഷകരില്‍നിന്ന് ഏജന്റുവഴി മഹേഷ് കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു.