കോഴിക്കോട് : വിജിൽ എന്ന യുവാവിനെ സരോവരത്തെ ചതുപ്പിൽ താഴ്ത്തിയ കേസിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഇതിൽ പറയുന്നത് മരണസമയത്ത് വിജിലിന് പരിക്കേറ്റിരുന്നില്ല എന്നാണ്. (Vigil murder case )
പ്രതികൾ പറയുന്നത് പോലെ അമിത അളവിൽ ലഹരി ഉപയോഗിച്ചിരുന്നോയെന്നറിയാൻ അസ്ഥികൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കേണ്ടി വരും.
കഴിഞ്ഞ ദിവസം തെലങ്കാനയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാം പ്രതി രഞ്ജിത്തിനെ കോഴിക്കോടെത്തിച്ചു.